Would you like to react to this message? Create an account in a few clicks or log in to continue.

    PREVIEW: Parthan Kanda Paralokam

    Sethu-from-cbI
    Sethu-from-cbI
    Admin
    Admin


    Number of posts : 1761
    Top poster :
    PREVIEW: Parthan Kanda Paralokam Left_bar_bleue50 / 10050 / 100PREVIEW: Parthan Kanda Paralokam Right_bar_bleue

    Points : 1
    Registration date : 2007-07-24

    Character sheet
    sparkle:

    PREVIEW: Parthan Kanda Paralokam Empty PREVIEW: Parthan Kanda Paralokam

    Post by Sethu-from-cbI Mon Apr 28, 2008 5:33 pm

    PREVIEW: Parthan Kanda Paralokam Main






    Banner:Screen Entertainment Company
    Cast:Mukesh, Jayaram, Sreedevika, Jagathy Sreekumar, Kalabhavan Mani, Salim Kumar, Shobha Mohan, Kottayam Naseer
    Direction:Anil


    പേരു സൂചിപ്പിക്കുന്നതു പോലെ ഹാസ്യചിത്രമാണ് പാര്‍ഥന്‍ കണ്ട പരലോകം. സംവിധായകന്‍ അനിലും (അനില്‍-ബാബു‌) ജയറാമും അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ എന്ന ചിത്രത്തിനു ശേഷം വീണ്ടും ഒന്നിക്കുകയാണ്.

    കൃഷ്‌ണപുരം എന്ന ഗ്രാമത്തിലെ സന്മനസുള്ള ഒരു ചെറുപ്പക്കാരനാണ് പാര്‍ഥസാരഥി (ജയറാം). പാര്‍ഥനെന്നാണ് വിളിപ്പേര്. വിദ്യാസമ്പന്നന്‍, അല്പം നക്സല്‍ ബന്ധങ്ങളൊക്കെയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവന്‍. ഗുരുവായൂര്‍ അമ്പലത്തിലെ ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ കൃഷ്‌ണഭക്തനായിരുന്ന അച്‌ഛന്‍ ഒരു അപകടത്തില്‍ പെട്ടു മരിച്ചു. അതോടെ പാര്‍ഥന്‍ നിരീശ്വരവാദിയായി.

    ചെറുപ്പം മുതല്‍ പല അപകടങ്ങളിലും പെട്ടിട്ടുണ്ട് പാര്‍ഥന്‍. പലപ്പോഴും മരിച്ചെന്നു കരുതി, എന്നാല്‍ ചില പരിക്കുകളോടെ തലനാരിഴയ്‌ക്ക് പാര്‍ഥന്‍ രക്ഷപ്പെടും. അതോടെ ‘പരലോകം കണ്ട പാര്‍ഥന്‍’ എന്നൊരു വിശേഷണം പാര്‍ഥനു കിട്ടി.

    ധാരാളം സുഹൃത്തുക്കളുണ്ട് പാര്‍ഥന്, ഒപ്പം കുറച്ചു ശത്രുക്കളും. ശത്രുക്കളില്‍ മുഖ്യന്‍ സ്വന്തം അമ്മാവന്‍ തന്നെ. പഞ്ചായത്തു പ്രസിഡന്റ് ഫല്‍ഗുണന്‍ തമ്പി (ജഗതി ശ്രീകുമാര്‍). തമ്പിയുടെ മകള്‍ സത്യഭാമ (ശ്രീദേവിക) എല്‍ എല്‍ എമ്മിനു ഫസ്‌റ്റ് റാങ്കും നേടി ഗ്രാമത്തില്‍ മടങ്ങിയെത്തുന്നു. പാര്‍ഥനുമായി മകള്‍ അടുക്കാതിരിക്കാ‍ന്‍ തമ്പി ശ്രമിക്കുന്നു. പതിവു പോലെ പരാജയപ്പെടുന്നു.

    ഇതിനിടയ്‌ക്കാണ് ഗ്വാളിയറില്‍ നിന്ന് മാധവന്റെ വരവ്. പാര്‍ഥന്റെ അടുത്ത സുഹൃത്താണ് താനെന്ന് മാധവന്‍ (മുകേഷ് ) അവകാശപ്പെടുന്നു. എന്നാല്‍ പാര്‍ഥന് ഇയാളെ ഓര്‍ത്തെടുക്കാനാകുന്നില്ല. തന്റെ കുട്ടിക്കാലത്തെ കാര്യങ്ങള്‍ കൃത്യമായി പറയുന്നതിനാല്‍ മാധവനെ തള്ളിപ്പറയാനും വയ്യ. യഥാര്‍ഥത്തില്‍ ഈ മാധവന്‍ ആരാണ്? ഈ കഥാപാത്രത്തിനു പിന്നിലെ ദുരൂഹതയാണ് കഥയിലെ വഴിത്തിരിവ്.

    നിരനിരയായ പരാജയങ്ങള്‍ക്കു ശേഷം ഒരു ഹിറ്റിനായി കാത്തിരിക്കുന്ന ജയറാമിനെ പാര്‍ഥന്‍ തുണയ്‌ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ജയറാം മുമ്പ് ചെയ്‌തിട്ടുള്ള കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട് പാര്‍ഥന്‍. അതു സിനിമയ്ക്ക് ഗുണം ചെയ്യുമോ ദോഷമാകുമോ എന്നറിയാന്‍ ഏപ്രില്‍ അവസാ‍നം വരെ കാത്തിരുന്നാല്‍ മതി.

    CREDITS
    Director: Anil
    Story: K B Raju
    Screenplay, Dialogue : Rajan Kiriyath
    Cast: Jayaram, Mukesh, Sreedevika, Sona, Jagathy Sreekumar, Salim Kumar, Kottayam Nazeer, Kalabhavan Mani, Narayanan Nair, Chali Pala, Shobha Mohan etc.
    Lyrics: Kaithapram Damodaran Nampoothiri
    Music: M Jayachandran
    Camera: Anandakuttan
    Producer: K B Madhu
    Banner: Screen Cine Entertainments




      Current date/time is Fri Apr 26, 2024 10:10 am