Would you like to react to this message? Create an account in a few clicks or log in to continue.

    Preview: Pachamarathanalil

    Sethu-from-cbI
    Sethu-from-cbI
    Admin
    Admin


    Number of posts : 1761
    Top poster :
    Preview: Pachamarathanalil Left_bar_bleue50 / 10050 / 100Preview: Pachamarathanalil Right_bar_bleue

    Points : 1
    Registration date : 2007-07-24

    Character sheet
    sparkle:

    Preview: Pachamarathanalil Empty Preview: Pachamarathanalil

    Post by Sethu-from-cbI Mon Apr 28, 2008 5:22 pm

    Preview: Pachamarathanalil


    Preview: Pachamarathanalil 224200830217AM

    Cast: Sreenivasan, Padmapriya, Lalu Alex, Lal, Nasser, Suraj Venjaramood, Bijukuttan, Sreeraman, Sona Nair, Cherthala Lalitha

    Director: Liyo Thaddhevoos

    Producer: Suresh Kumar

    Cinematography: Manoj Pillai



    എട്ടുവയസുള്ള ഒരു പെണ്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി, ഒരു കുടുംബത്തിന്റെ കഥ പറയുകയാണ് ‘പച്ചമരത്തണലില്‍’. സച്ചി എന്നറിയപ്പെടുന്ന കാര്‍ട്ടൂണിസ്‌റ്റ് സച്ചിദാനന്ദന്‍, ഉദ്യോഗസ്‌ഥയായ ഭാര്യ അനു, മകള്‍ സ്‌നേഹ എന്നിവരാണ് ഈ കുടുംബത്തിലെ അംഗങ്ങള്‍. സംതൃപ്‌തമായ കുടുംബം. മകളെ ഒരു കലാകാരിയാക്കണമെന്നായിരുന്നു സച്ചിയുടെയും അനുവിന്റെയും മോഹം. എന്നാല്‍ അതിനു വേണ്ടി മകളെ ദൂരസ്‌ഥലത്തും മറ്റും കൊണ്ട് പോകുന്നതിനോട് അനുവിന് യോജിപ്പില്ല. അതു കൊണ്ട് അഭിനയിക്കാന്‍ ലഭിച്ച പല അവസരങ്ങളും ഒഴിവാക്കി.

    ഒരിക്കല്‍ ചെന്നൈയില്‍ ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചു. ഇത്തവണ മകളെ വിടാമെന്നു തന്നെ അവര്‍ തീരുമാനിക്കുന്നു. മകളോടൊപ്പമുള്ള യാത്രയില്‍ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഒരു സംഭവം നടക്കുന്നു. തുടര്‍ന്നു നടക്കുന്ന കാര്യങ്ങളാണ് ‘പച്ചമരത്തണലില്‍’ പറയുന്നത്. ശ്രീനിവാസനാണ് കാര്‍ട്ടൂണിസ്‌റ്റ് സച്ചിയായി വേഷമിടുന്നത്. പത്മപ്രിയ അനുവിനെയും ബേബി ആഹിന സ്‌നേഹയേയും അവതരിപ്പിക്കുന്നു.

    ലിയോ തദ്ദേവൂസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ഭദ്രന്റെ അസോസിയേറ്റ് ഡയറക്‌ടറായിരുന്ന ലിയോ ഇതാദ്യമായാണ് സംവിധായകന്റെ കുപ്പായമണിയുന്നത്, അതും സ്വന്തം തിരക്കഥയില്‍. “ഒരു കുടുംബകഥയാണ് പറയുന്നതെങ്കിലും ഈ ചിത്രത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്. ഇതിന്റെ കഥയിലുപരി അവതരണത്തിനാണ് പ്രത്യേകത. എല്ലാ ആളുകളെയും ആകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് കരുതുന്നത്.” ശ്രീനിവാസന്‍ പറയുന്നു.

    യെസ്, യുവര്‍ ഓണറിനു ശേഷം ശ്രീനിയും പദ്മപ്രിയയും ഒരുമിക്കുന്ന ഈ ചിത്രം രേവതി കലാ‍മന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മിക്കുന്നു. ലാലു അലക്സ്, ലാല്‍, നാസര്‍, സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍, ശ്രീരാമന്‍, സുകുമാരി, സോനാ നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. വയലാര്‍ ശരത്‌ചന്ദ്രവര്‍മയുടെ വരികള്‍ക്ക് അല്‍‌ഫോണ്‍സ് ഈണം പകരുന്ന ഗാനങ്ങള്‍ ജാസി ഗിഫ്‌റ്റും വിനീത് ശ്രീനിവാസനും ആലപിക്കുന്നു. പിരമിഡ് സായ്‌മിറയാണ് പച്ചമരത്തണലില്‍ തിയറ്ററിലെത്തിക്കുന്നത്.

    Sreenivasan and Padmapriya are once again teaming up in Pachchamarathanalil, directed by debutante Leo Thaddeus, who had been an associate of Bhadran. The duo had earlier come together in Yes, Your Honour.

    Pachchamarathanalil, which is produced by Suresh Kumar under the banner of Revathy Kalamandir, has Sreenivasan playing the role of Sachi, a cartoonist while Padmapriya does the role of Anu, Sachi's wife and a government employee.

    Sachi and Anu have a daughter named Sneha, the role being played by Baby Ahina, who is based in Chennai and who had done many commercials earlier. The cast also includes Laloo Aalex, Lal, Nazar, Sreeraman, Suraaj Venjaramoodu, Biju Kuttan, Sukumari, Sona Nair etc.

    Manoj Pillai is in charge of cinematography while Ranjan Abraham does the editing and Joseph Nellickal the art-direction. Songs by Vayalar Sharath Chandra Varma have been set to tune by Alphonse. The film is being shot on locations in Pollachi and Palakkad.

      Current date/time is Tue May 07, 2024 6:25 am