Would you like to react to this message? Create an account in a few clicks or log in to continue.

2 posters

    Shakespeare M A Malayalam

    Sethu-from-cbI
    Sethu-from-cbI
    Admin
    Admin


    Number of posts : 1761
    Top poster :
    Shakespeare M A Malayalam Left_bar_bleue50 / 10050 / 100Shakespeare M A Malayalam Right_bar_bleue

    Points : 1
    Registration date : 2007-07-24

    Character sheet
    sparkle:

    Shakespeare M A Malayalam Empty Shakespeare M A Malayalam

    Post by Sethu-from-cbI Sun May 04, 2008 11:55 am

    Shakespeare M A Malayalam Wall_800x600_1



    പേര് പവിത്രന്‍, മലയാളത്തില്‍ എം എ യും. പക്ഷേ പവിത്രനെ നാട്ടുകാര്‍ വിളിക്കുന്നത് ഷേക്സ്പിയര്‍ എന്നാണ്. കാരണം ഇയാള്‍ നാടകകൃത്താണ്, അതും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നു മാത്രം കഥയെഴുതുന്നയാള്‍. നാടകമെഴുതാന്‍ വേണ്ട ജീവിതാനുഭവങ്ങള്‍ക്കായി അല്ലെങ്കില്‍ ജീവിതം തേടി അയാള്‍ എവിടെയും പോകും, എന്തു സാഹസവും ഏറ്റെടുക്കും.

    ജയഭാരതി തിയറ്റേഴ്‌സ് ഉടമ കോട്ടയം ഗോപാലനാണ് പവിത്രനെ നാടകരചയിതാവാക്കുന്നത്. ആദ്യ നാടകത്തിനു തന്നെ അവാര്‍ഡും കിട്ടി. അതോടെ പവിത്രനു ഡിമാന്‍ഡായി. എല്ലാ ട്രൂപ്പുകാരും പവിത്രനു പുറകേ; കൂടാതെ സീരിയലുകാരും. ഈ ബഹളത്തില്‍ നിന്ന് പവിത്രനെ രക്ഷിച്ച് കാ‍ക്കത്തുരുത്തില്‍ എത്തിച്ചിരിക്കുകയാണ് ഗോപാലന്‍, തന്റെ പുതിയ നാടകത്തിനു വേണ്ട കഥയെഴുതാന്‍.

    കാ‍ക്കത്തുരുത്തില്‍ വച്ച് അയാള്‍ ഒരു പെണ്‍‌കുട്ടിയെ പരിചയപ്പെട്ടു, അല്ലി. അന്ന് അയാള്‍ പേപ്പറില്‍ ഇങ്ങനെ കുറിച്ചിട്ടു. പ്രകാശം പരത്തുന്ന പെണ്‍കുട്ടി. പുതിയ നാടകത്തിന്റെ പേരാണിതെന്നു കരുതി കോട്ടയം ജയഭാരതി തിയറ്റേഴ്‌സ് അത് പ്രഖ്യാപിച്ചു കഴിഞ്ഞു. തുടര്‍ന്ന് അല്ലി എന്ന പാല്‍ക്കാരി പെണ്‍‌കുട്ടിയുടെ ജീവിതത്തെ കുറിച്ച് പവിത്രന്‍ അന്വേഷിക്കുന്നു. ഇങ്ങനെ നാടകവും ജീവിതവും ഇടകലര്‍ന്നാണ് ഷേക്‌സ്‌പിയര്‍ എം എ മലയാളം മുന്നേറുന്നത്.

    ജയസൂര്യയാണ് പവിത്രന്‍; അല്ലി എന്ന പാല്‍ക്കാരിയായി എത്തുന്നത് റോമയും. നാടക ട്രൂപ്പിന്റെ ഉടമ കോട്ടയം ഗോപാലന്‍ കലാഭവന്‍ മണിയാണ്. നടി എത്തിയില്ലെങ്കില്‍ പെണ്‍‌വേഷം കെട്ടുന്നതടക്കം ഏതു ജോലി ചെയ്യാനും തയാറുള്ള ‘ഉത്സാഹക്കമ്മറ്റി’ക്കാരനാണ് ഗോപാലന്‍. കൂടാതെ ജഗതി, രാജന്‍ പി ദേവ്, സലിം കുമാര്‍, ബിജുക്കുട്ടന്‍, ടി ജി രവി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

    നാടകത്തിന്റെ പശ്‌ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നതും നാടകരംഗത്തു നിന്ന് സിനിമയില്‍ എത്തിയവരാണ്, ഷൈജുവും ഷാജിയും. ഇവരും ജിജു അശോകും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത്.

    CREDITS
    Direction: Shaiju - Shaji
    Story: Rajesh K Raman
    Script, Dialogue: Jiju Ashok, Shaiju - Shaji
    Cast: Jayasurya, Roma, Kalabhavan Mani, Jagathi Sreekumar, Rajan P Dev, Salim Kumar, T G Ravi, Bijukkuttan etc.
    Lyrics: Anil Panachooran, Chandrasekharan
    Music: Mohan Sithara
    Camera: Jibu Jacob
    Producer: Reghunath, K K Narayanadas, Saseendra Varma
    Banner: Kamalam Films
    nishaajith
    nishaajith
    Active Member
    Active Member


    Number of posts : 2910
    Who is Your Best Actor : Prithviraj
    Top poster :
    Shakespeare M A Malayalam Left_bar_bleue99 / 10099 / 100Shakespeare M A Malayalam Right_bar_bleue

    Points : 0
    Registration date : 2007-11-14

    Shakespeare M A Malayalam Empty Re: Shakespeare M A Malayalam

    Post by nishaajith Mon May 05, 2008 8:45 am

    hmm nokam eni e film engane undavum ennu...
    tahnsk for sharing sethu

      Current date/time is Thu May 02, 2024 1:05 am